ചിന്ന പെരിയ വെട്രികൾ

Sunday 27 July 2025 3:23 AM IST

ത​മി​ഴ് ​സി​നി​മാ​ ​ലോ​ക​ത്ത് ​പു​ത്ത​ൻ​ ​കാ​റ്റ് ​വീ​ശു​ന്നു.​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളോ​ ​മാ​സ് ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ളോ​ ​വേ​ണ്ടാ​ത്ത​ ​കു​ഞ്ഞു​ ​സി​നി​മ​ക​ൾ​ ​ബോ​ക്സ് ​ഓ​ഫീ​സ് ​ഭ​രി​ക്കു​ന്ന​താ​ണ് ​കാ​ഴ്ച.​ ​കോ​ടി​ക​ൾ​ ​മു​ട​ക്കി​ ​വ​ൻ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ച്ചെ​ത്തു​ന്ന​ ​സി​നി​മ​ക​ൾ​ ​അ​ടി​പ​ത​റു​മ്പോ​ൾ​ ​തി​യേ​റ്റ​റി​ൽ​ ​നി​ശ​ബ്ദ​മാ​യി​ ​ക​ട​ന്നു​പോ​കു​മെ​ന്ന് ​ക​രു​തു​ന്ന​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ശ്ര​ദ്ധി​ക്കു​പ്പെ​ടു​ന്ന​തി​ൽ​ ​അ​ധി​ക​വും.​ ​സി​നി​മ​ ​വി​ജ​യി​ക്കാ​ൻ​ ​മു​ൻ​നി​ര​ ​താ​ര​ങ്ങ​ൾ​ ​വേ​ണ​മെ​ന്ന​ ​ധാ​ര​ണ​ ​ ​തി​രു​ത്തി​ ​മി​ക​ച്ച​ ​ക​ഥാ​പ​രി​സ​ര​വും​ ​അ​വ​ത​ര​ണ​ ​ശൈ​ലി​യും​ ​പ്രേ​ക്ഷ​ക​ന് ​'​ക​ണ​ക്ട് " ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​ക​ഥ​പാ​ത്ര​വും ഉ​ണ്ടെ​ങ്കി​ൽ​ ​ബ​ഡ്ജ​റ്റ് ​കു​റ​ഞ്ഞ​ ​സി​നി​മ​ക​ൾ​ക്കും​ ​ത​മി​ഴി​ൽ​ ​വേ​രോ​ട്ട​മു​ണ്ടാ​കു​മെ​ന്ന് ​പു​തു​മു​ഖ​ ​സം​വി​ധാ​യ​ക​ർ​ ​തെ​ളി​യി​ക്കു​ന്നു.

നാ​ട​ൻ​ ​ഫാ​മി​ലി ന​വാ​ഗ​ത​നാ​യ​ ​അ​ഭി​ഷ​ൻ​ ​ജീ​വ​ന്ത് ​എ​ന്ന​ 24​ ​വ​യ​സു​കാ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത് ​ 'ടൂ​റി​സ്റ്റ് ​ഫാ​മി​ലി​ "​നേ​ടി​യ​ത് ​വ​ൻ​ ​കോ​ടി​ത്തി​ള​ക്കം.​ ​ശ​ശി​കു​മാ​ർ,​ ​സി​മ്രാ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ചി​ത്രം​ ​കേരളത്തിന്റെയും മനം കീഴടക്കി.​ ​ശ്രീ​ല​ങ്ക​യി​ൽ​ ​നി​ന്ന് ​ചെ​ന്നൈ​യി​ലേ​ക്ക് ​നി​യ​മ​ ​വി​രു​ദ്ധ​മാ​യി​ ​കു​ടി​യേ​റേ​ണ്ടി​ ​വ​രു​ന്ന​ ​ധ​ർ​മ്മ​ദാ​സും​ ​കു​ടും​ബ​വും​ ​നേ​രി​ടു​ന്ന​ ​വെ​ല്ലു​വി​ളി​ക​ളാ​ണ് ​ടൂ​റി​സ്റ്റ് ​ഫാ​മി​ലി​യു​ടെ​ ​ഇ​തി​വൃ​ത്തം.​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ 75​ ​കോ​ടി​യി​ല​ധി​കം​ ​നേ​ടി.​ശ​ശി​കു​മാ​റി​ന്റെ​ ​ആ​ദ്യ​ ​അ​ൻ​പ​തു​ ​കോ​ടി​ ​ചി​ത്ര​വു​മാ​യി.​ ​രാ​ജേ​ശ്വ​ർ​ ​കാ​ളി​സാ​മി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​'കു​ടും​ബ​സ്ഥ​ൻ​ "​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ജീ​വി​ത​ ​പ​രി​സ​ര​മാ​ണ് ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.​ ​വീ​ട്ടു​കാ​രു​ടെ​ ​എ​തി​ർ​പ്പ് ​വ​ക​വ​യ്ക്കാ​തെ​ ​ഒ​ളി​ച്ചോ​ടി​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ന്ന​ ​ന​വീ​നും​ ​ഭാ​ര്യ​യും​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്ന​ ​പ്ര​തി​സ​ന്ധി​യാ​ണ് ​ഇ​തി​വൃ​ത്തം.​ ​ജ​നു​വ​രി​ 24​ന് ​റി​ലീ​സ് ​ചെ​യ്ത​ ​'കു​ടും​ബ​സ്ഥ​ൻ​ "​ത​മി​ഴി​ൽ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ഫാ​മി​ലി​ ​എ​ന്റ​ടെ​യ്‌​ന​റാ​യി​ ​മാ​റു​ക​ ​മാ​ത്ര​മ​ല്ല,​​​ ​ഒ.​ടി.​ ​ടി​ ​ഭ​രി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​മു​ൻ​നി​ര​ ​താ​ര​ങ്ങ​ൾ​ ​ഇ​ല്ലാ​തി​രു​ന്നി​ട്ടും​ ​അ​ഥ​ർ​വ​യും​ ​നി​മി​ഷ​ ​സ​ജ​യ​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ 'ഡി.​എ​ൻ.​എ"​യും​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ത്രി​ല്ല​ർ​ ​സി​നി​മ​ക​ളി​ലൊ​ന്നാ​ണ്.​ ​നെ​ൽ​സ​ൺ​ ​വെ​ങ്ക​ടേ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ജ​നി​ച്ചു​ ​വീണകു​ഞ്ഞി​നെ​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​മാ​റ്റു​ന്ന​തും​ ​തു​ട​ർ​ന്ന് ​ന​ട​ക്കു​ന്ന​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ​ .​ ​പ്രേ​ക്ഷ​ക​രെ​ ​പി​ടി​ച്ചി​രു​ത്തു​ന്ന​ ​നി​ർ​ണാ​യ​ക​ ​നി​മി​ഷ​ങ്ങ​ൾ​ ​മി​ക​ച്ച​താ​ക്കു​ന്നു.

സ്വ​പ്ന​മാ​യ​ 3​ ​B​HK ശ​ര​ത് ​കു​മാ​റുംസി​ദ്ധാ​ർ​ഥും​ ​ദേ​വ​യാ​നി​യും​ സിദ്ധാർത്ഥയും ​ഒ​ന്നി​ച്ച​പ്പോ​ൾ​ '3​ ​ബി.​എ​ച്ച്.​കെ​" യി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ല​ഭി​ച്ച​ത് ​ഒ​രു​ ​ഇ​ട​ത്ത​രം​ ​കു​ടും​ബ​ത്തെ​യാ​ണ്.​ ​യു​വ​ ​സം​വി​ധാ​യ​ക​ൻ​ ​ശ്രീ​ഗ​ണേ​ഷ് ​ഒ​രു​ക്കി​യ​ 3​ ​ബി.​എ​ച്ച്.​കെ​ ​ഒ​രു​ ​വീ​ട് ​സ്വ​ന്ത​മാ​ക്കാ​ൻ​ ​വാ​സു​ദേ​വ​നും​ ​കു​ടും​ബ​വും​ ​ന​ട​ത്തു​ന്ന​ ​ജീ​വി​ത​ല​ക്ഷ്യ​ത്തെ​യാ​ണ്.​ ​വാ​സു​ദേ​വ​ന്റെ​യും​ ​ശാ​ന്തി​യു​ടെ​യും​ ​ര​ണ്ട് ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന​ ​കു​ടും​ബ​ത്തി​ന്റെ​ ​ക​ഥ,​​​ ​വീ​ട് ​എ​ന്ന​ ​സ്വ​പ്ന​ത്തി​നാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ര​നോ​ട് ​ചേ​ർ​ന്നു​ ​നി​ന്നു.​ ​സി​നി​മ​ക​ണ്ട് ​ഇ​റ​ങ്ങു​ന്ന​ ​പ്രേ​ക്ഷ​ക​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​വാ​സു​ദേ​വ​നും​ ​കു​ടും​ബ​വും​ നിറഞ്ഞു​നി​ൽ​ക്കു​ന്നു.​ ​പ്ര​ണ​യ​വും​ ​ബ്രേ​ക്ക​പ്പും​ ​അ​പ്ര​തീ​ക്ഷി​ത​ട്വി​സ്റ്റും​ ​നി​റ​ഞ്ഞ്പ്ര​ദീപ് ​രം​ഗ​നാ​ഥ​ൻ​ ​നാ​യ​ക​നാ​യ​ ​'ഡ്രാ​ഗ​ണും​" ​ത​മി​ഴ​ക​ത്ത് ​ഉ​ണ്ടാ​ക്കി​യ​ത് ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ടം​ ​ത​ന്നെ.​ ​അ​ശ്വ​ന്ത് ​മാ​രി​മു​ത്തു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്ര​ത്തി​ൽ​ ​നൂ​റു​കോ​ടി​യി​ല​ധി​കം​ ​ക​ള​ക്ഷ​ൻ​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​നേ​ടി​ .​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ടി​പ​ത​റു​മ്പോ​ഴും​ ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ​ ​അ​ഭി​ന​യി​ച്ച​ ​ര​ണ്ടാം​ ​ചി​ത്ര​വും​ ​നൂ​റു​കോ​ടി​ ​നേ​ടി​ ​എ​ന്ന​ത് ​തി​ള​ക്കം​ ​കൂ​ട്ടു​ന്നു.​ ​ ​സി​നി​മ​ക​ളു​ടെ​ ​വി​ജ​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​നം​ ​താ​ര​ങ്ങ​ൾ​ ​അ​ല്ല,​​​ ​പ്ര​മേ​യ​ത്തിന്റെയും​ ​വ്യ​ത്യ​സ്ത​മാ​യ​ ​അ​വ​ത​ര​ണ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ത്ര​മാ​യി​രി​ക്കും​എ​ന്ന് ​കോ​ളി​വു​ഡ് ​അടുത്തിടെ തി​രി​ച്ച​റി​യു​ന്നു​ .​ഈ​ ​ഒാ​ർ​മ്മ​പ്പെ​ടു​ത്ത​ലി​ന് ​ഉ​ദാ​ഹ​ര​ണ​മാ​യി​ ​'​ഫ്രീ​ഡം​"​ ​എ​ന്ന​ ​കു​ഞ്ഞ​ൻ​ സിനിമ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​ശ​ശി​കു​മാ​റും​ ​മ​ല​യാ​ള​ത്തി​ന്റെ​ ​ലി​ജോ​ ​മോ​ളും​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.