വീട്ടിൽ ഏറ്റവും പ്രധാനം വടക്കുവശം, ഇക്കാര്യങ്ങൾ ഒരിക്കലും അവിടെ ചെയ്യരുതേ
വീട്ടിൽ ഏറ്റവും പ്രധാനം വടക്കുവശമാണ്. ആ വശത്ത് ചെയ്യുന്ന നിസാരമായ തെറ്റുകൾപോലും വീടിനും വീട്ടുകാർക്കും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. സമ്പത്തിന്റെ ദേവനായ കുബേരനാണ് വടക്കുദിക്ക് ഭരിക്കുന്നത്. ഇതിൽനിന്നുതന്നെ വടക്കുദിക്കിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ? വീടിന്റെ വടക്കുഭാഗം എപ്പോഴും വൃത്തിയുളളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചേ പറ്റൂ.
വടക്കുഭാഗത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചെരുപ്പുകളും ഷൂസുകളും ഒരുകാരണവശാലും വടക്കുവശത്ത് സൂക്ഷിക്കരുത്. പുറത്തുപോയി വരുമ്പോൾ ഈ ദിക്കിൽ ചെരുപ്പുകൾ അഴിച്ചിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പഴയതും പൊട്ടിയതുമായ വസ്തുക്കൾ ഈ ഭാഗത്ത് കൂട്ടിയിടുന്നതും ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ നിന്ന് ഐശ്വര്യത്തെ പടികടത്തും.
ചവറ്റുകുട്ട വടക്കുവശത്ത് സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്താലും കുബേരന്റെ അപ്രീതി ഉണ്ടാവുകയും തൽഫലമായി ധനലഭ്യത കുറയുകയും ചെയ്യും. വീട്ടിൽ ബാത്ത്റൂം പണിയുമ്പോഴും വടക്കുദിക്കിനെ ഒഴിവാക്കുകയാണ് വേണ്ടത്. എന്തുസംഭവിച്ചാലും ഇതിൽ മാറ്റംവരുത്തുകയും അരുത്. അങ്ങനെ ചെയ്താൽ കുബേരൻ നിങ്ങളുടെ വീട്ടിൽ നിന്ന് ഗുഡ് ബൈ പറയും. പുതിയ വീടുപണിയുന്നവർ ഇത്തരത്തിലുളള തെറ്റുകൾ ഒഴിക്കലും ചെയ്യരുത്. പഴയ വീട് വാങ്ങുന്നവർ വാസ്തുപറയുന്നതിനനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നത് പ്രയോജനം ചെയ്യും.