പേരന്റ്‌സ് നെറ്റ്‌വർക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

Saturday 26 July 2025 1:18 AM IST

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി അസീം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി പേരന്റ്‌സ് നെറ്റ്‌വർക്ക് മീറ്റിംഗ് സംഘടിപ്പിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർ പേഴ്‌സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ, കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ഷൈല തോമസ് എന്നിവർ പ്രസംഗിച്ചു. ഫാ. ജെഫിൻ ഒഴുങ്ങാലിൽ ക്ലാസിന് നേതൃത്വം നൽകി.