അച്യുതാനന്ദൻ അനുസ്മരണം

Saturday 26 July 2025 12:20 AM IST

ചങ്ങനാശേരി : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അനുസ്മരണവും മൗനജാഥയും നടത്തി. അർബൻ ബാങ്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച മൗനജാഥ നഗരഹൃദയത്തിലൂടെ ടി.ബി റോഡ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ജോബ് മൈക്കിൾ എം.എൽ.എ, ബി.രാധാകൃഷ്ണമേനോൻ, വി.ജെ ലാലി, കെ.എൻ മുഹമ്മദ് സിയാ, അഡ്വ. കെ.മാധവൻ പിള്ള, കൃഷ്ണകുമാരി രാജശേഖരൻ, മാത്യൂസ് ജോർജ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, പ്രൊഫ.എം.ടി ജോസഫ്, കെ.സി ജോസഫ്, കെ.ഡി സുഗതൻ, എം.ആർ രഘുദാസ്, മൻസൂർ, നവാസ് ചുടുകാട് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.