വൈക്കം ലയൺസ് ക്ലബിന് അവാർഡ്

Saturday 26 July 2025 12:21 AM IST

വൈക്കം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയിലെ 2024-25 വർഷത്തെ മികച്ച സേവനത്തിനുളള അവാർഡ് ലയൺസ് ക്ലബ് വൈക്കത്തിന്. ലയൺ ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലത്തിൽ നിന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് വി.വി. സുരേഷ് കുമാർ അവാർഡ് ഏ​റ്റുവാങ്ങി. ഗ്രൂപ് ഡി കാ​റ്റഗറിയിലെ ഏ​റ്റവും മികച്ച ക്ലബിനുളള ഓവറാൾ കിരീടവും വൈക്കത്തിനാണ്. വിവിധ മേഖലകളിലെ പ്രവർത്തന മികവിനുള്ള അവാർഡുകൾ മാത്യു. കെ.ജോസഫ്, വി.വി. സുരേഷ് കുമാർ, പി.എൻ. രാധാഷ്ണൻ, ബി. ജയകുമാർ എന്നിവർക്ക് ലഭിച്ചു.