വൈക്കം ലയൺസ് ക്ലബിന് അവാർഡ്
Saturday 26 July 2025 12:21 AM IST
വൈക്കം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയിലെ 2024-25 വർഷത്തെ മികച്ച സേവനത്തിനുളള അവാർഡ് ലയൺസ് ക്ലബ് വൈക്കത്തിന്. ലയൺ ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലത്തിൽ നിന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് വി.വി. സുരേഷ് കുമാർ അവാർഡ് ഏറ്റുവാങ്ങി. ഗ്രൂപ് ഡി കാറ്റഗറിയിലെ ഏറ്റവും മികച്ച ക്ലബിനുളള ഓവറാൾ കിരീടവും വൈക്കത്തിനാണ്. വിവിധ മേഖലകളിലെ പ്രവർത്തന മികവിനുള്ള അവാർഡുകൾ മാത്യു. കെ.ജോസഫ്, വി.വി. സുരേഷ് കുമാർ, പി.എൻ. രാധാഷ്ണൻ, ബി. ജയകുമാർ എന്നിവർക്ക് ലഭിച്ചു.