ജില്ലാ ആശുപത്രിക്ക് ഉപകരണങ്ങൾ
Saturday 26 July 2025 12:21 AM IST
കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിലേക്ക് ഡിസ്ട്രിക്ട് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (ഖത്തർ) ആഭിമുഖ്യത്തിൽ ഉപകരണങ്ങൾ നൽകി. വീൽചെയർ, എയർബഡ്, പൾസർ ഓക്സിമീറ്റർ, ബി.പി അപ്പാരാട്സ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. അസോ.ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ, ഷവലിയാർ കറിയക്കുട്ടി, കെ.ടി ഫിലിപ്പോസ്, ബാബു കോശി, നന്തിയോട് ബഷീർ റഷീദ് അഹമ്മദ്, എം എസ് അബ്ദുൽ റസാക്ക്, ഷിബു മാർക്കോസ്, സാബു ഇരയിൽ, നിഷാദ് കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു.