വായനാ മാസാചരണ സമാപനം
Saturday 26 July 2025 12:21 AM IST
തിരുവഞ്ചൂർ: സി.എം.എസ് എൽ.പി.എസിൽ വായനാമാസാചരണ സമാപനവും ചാന്ദ്രദിനാഘോഷവും നടന്നു. ലോക്കൽ മാനേജർ അരുൺ ജി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജോൺസൻ മാത്യു വിദ്യാർത്ഥികൾ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. വായനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ മോനിമോൾ കെ.ജയമോൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ജാസ്മിൻ ജോസഫ് , പി.ടി.എ പ്രസിഡന്റ് കെ.ഡി ജയേഷ്, എം.പി.ടി.എ പ്രിസിഡന്റ് ഷിൻസി ജിബി, സുനിത മേരി ചെറിയാൻ, അദ്ധ്യാപകരായ ജോയിസ്, ജീന, രാജി, ആഷിത, ലിബിയ എന്നിവർ പങ്കെടുത്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, ചിത്രരചന, പ്രദർശനം, ക്വിസ് എന്നിവയും നടന്നു.