ഉപകരണം വാങ്ങാൻ 17 ലക്ഷം അനുവദിച്ചു
Saturday 26 July 2025 12:31 AM IST
കോട്ടയം : നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങൾ വിലയിരുത്തന്നതിനുള്ള എക്കോ മെഷീൻ, രക്തസമ്മർദ്ദം പരിശോധിക്കുന്നതിനുള്ള മൾട്ടി പാരാമോണിറ്റർ എന്നിവ വാങ്ങുന്നതിന് കുട്ടികളുടെ ആശുപത്രിയ്ക്ക് 11 ലക്ഷവും, ഡെന്റൽ കോളജിൽ സ്കാനിംഗ് മെഷീന് 6 ലക്ഷം രൂപയും അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. മെഡിക്കൽ കോളേജിന് ഇലക്ടോഫോറസിസ് ഉപകരണം വാങ്ങാൻ നേരത്തെ 25 ലക്ഷം അനുവദിച്ചിരുന്നു. ജനിച്ച ഉടൻ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദവും കണ്ടുപിടിക്കാനും അടിയന്തര ചികിൽസ നടത്താനും നൂതന ഉപകരണം വഴി സാധിക്കും. ശരീരത്തിന് യാതൊരു വിധ ആയാസങ്ങളുമില്ലെന്നതാണ് പ്രത്യേകത.