പോരടിച്ച് ഹൃത്വിക്കും എൻടിആറും, വാർ 2 ട്രെയിലർ
ഹൃത്വിക്ക് റോഷൻ , ജൂനിയർ എൻ ടി ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയൻ മുഖർജിയുടെ സംവിധാനത്തിൽ യഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ വാർ 2 ട്രെയിലർ എത്തി.
ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ ജൂനിയർ എൻടിആർ വില്ലൻ വേഷത്തിലാണ്. ആയിരം കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. കിയാര അദ്വാനി നായികയായി എത്തുന്നു . തിരക്കഥ ശ്രീധർ രാഘവൻ. ഛായാഗ്രഹണം ബെഞ്ചമിസ് ജാസ് പെർ, സംഗീതം പ്രീതം, ആഗസ്റ്റ് 14ന് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യും.
യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. കത്രീന കൈഫ് - സൽമാൻ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ടൈഗർ സീരിസ്, ഹൃത്വിക് റോഷൻ - ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിച്ച വാർ , ഷാരൂഖ് ഖാന്റെ പത്താൻ എന്നിവ യഷ് രാജ് യൂണിവേഴ്സിന്റെ ഭാഗമാണ്.
പത്താൻ സിനിമയിൽ സൽമാൻ ഖാനും ഹൃത്വിക് റോഷനും ടൈഗർ 3 യിൽ ഷാരൂഖും ഹൃത്വികും അതിഥി വേഷത്തിൽ എത്തിയിരുന്നു.
വാർ 2 ൽ ഷാരൂഖ് ഖാനും സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന.