ടിക്കി ടാക്കയിൽ രവി ബസ്രൂർ സംഗീതം

Saturday 26 July 2025 6:52 AM IST

ആസിഫ് അലിയെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിൽ രവി ബസ്രൂർ സംഗീതം ഒരുക്കുന്നു. നേരത്തേ സന്തോഷ് നാരായണനെയാണ് സംഗീത സംവിധായകനായി നിശ്ചയിച്ചത്. കെ.ജി.എഫ് , സലാർ തുടങ്ങിയ കന്നട ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച രവിബസ്രൂർ മാർക്കോയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. പൃഥ്വിരാജ് ചിത്രം കാളിയന്റെ സംഗീതം ഒരുക്കുന്നതും രവി ബസ്രൂർ ആണ്. പ്രശാന്ത് നീൽ - ജൂനിയർ എൽ.ടി.ആർ ചിത്രം ആണ് മറ്റൊരു പ്രോജക്ട്.

അതേസമയം ആസിഫ് അലിയുടെ കെ.ജി.എഫ് എന്ന് വിശേഷിപ്പിക്കുന്ന ടിക്കി ടാക്കയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ലുക്മാൻ, നസ്ളൻ, സംഗീത് പ്രതാപ്, വാമിഖ ഗബ്ബി. ഹരിശ്രീ അശോകൻ, സഞ്ജന നടരാജ് തുടങ്ങിയവയരാണ് മറ്റു താരങ്ങൾ. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും രോഹിത് വി.എസ് വീണ്ടും ഒരുമിക്കുകയാണ്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജുവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവസ് സ്യേവറും ചേർന്ന് നിർമ്മിക്കുന്നു.