ഏറെ ദുരൂഹതകളുമായി മുള്ളൻകൊല്ലി ട്രെയിലർ
ഈ മുള്ളൻകൊല്ലിയിൽ വന്നാൽ ഇവിടുത്തെ കാഴ്ച്ചകൾ കണ്ടിട്ടേ പോകാവൂ..' കൊടുംകാടാണ് .മൃഗങ്ങളുമുണ്ട്... ആയുധമെടുക്കുമ്പഴേ ആളും തരവും നോക്കി എടുക്കണം.... ഇന്ന് അവർക്ക് ഏറ്റവും സെയ്ഫ് ആയി ഒളിക്കാൻ പറ്റിയ സ്ഥലം ഈ കാടിനുള്ളിലാണ്. ഈ കാടുവിട്ട് അവർ പുറത്തുപോകാൻ പാടില്ല. ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന മുള്ളൻകൊല്ലി എന്ന ചിത്രത്തിന്റെ ട്രെയിലറിലെ ചില രംഗങ്ങളാണിത്.ബിഗ് ബോസ് താരം അഖിൽ മാരാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിക്ഷേക് ശ്രീകുമാർ, ജോയ് മാത്യു, ജാഫർ ഇടുക്കി, കോട്ടയം നസീർ, കോട്ടയം രമേഷ്. നവാസ് വള്ളിക്കുന്ന്, ആലപ്പി ദിനേശ്, സെറീനാ ജോൺസൺ, കൃഷ്ണ പ്രിയാ, ലഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷബിൻ ,ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയകുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അൻസിൻ സെബിൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എൽബൻ കൃഷ്ണ, ഗാനങ്ങൾ -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്ട്. സംഗീതം. ജെനീഷ് ജോൺ, സാജൻ. കെ.റാം, പശ്ചാത്തല സംഗീതം സാജൻ.കെ.റാം, എഡിറ്റിംഗ് -രജീഷ് ഗോപി, കലാസംവിധാനം അജയ് മങ്ങാട്. മേക്കപ്പ്- റോണക്സ് സേവ്യർ,കോസ്റ്റ്യും - സമീറ സനീഷ്, പ്രൊഡക്ഷൻ കൺ ട്രോളർ ആസാദ് കണ്ണാടിക്കൽ, സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ ആണ് നിർമ്മാണം. പി.ആർ|. ഒ വാഴൂർ ജോസ്.