വീണ്ടും വെള്ളപ്പൊക്കഭീതി
കോട്ടയം : പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീതിയിലാണ്. തുടർച്ചയായ രണ്ടുതവണ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ജീവിതം സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് ആശങ്കയായി തോരാമഴ. കിഴക്കൻ മേഖലയിൽ ജലനിരപ്പുയർന്നാൽ ഒഴുകിയെത്തുന്നത് മീനച്ചിലാറ്റിലേക്കാണ്. ഇതോടെ താഴ്ന്നപ്രദേശങ്ങളായ കുമരകം, അയ്മനം, ചെങ്ങളം, തിരുവാർപ്പ് തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഇരച്ചെത്തും. മൂന്നാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.
മദ്ധ്യകേരളത്തിൽ കൂടുതൽ മഴ ലഭിച്ച ജില്ലകളിലൊന്നാണ് കോട്ടയം
1470.8 മില്ലിമീറ്റർ മഴയാണ് കാലവർഷം ആദ്യ പകുതി പിന്നിട്ട ഇതുവരെ ലഭിച്ചത്
കടുത്ത വേനലും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലുമായി കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ മാറ്റമാണ് ജില്ലയിൽ സമീപകാലത്ത് ഉണ്ടായിട്ടുള്ളത്. വലിയ രീതിയിലുള്ള പ്രകൃതി ചൂഷണമാണ് ഇതിനു പിന്നിലെന്നു മനസിലാക്കി പ്രകൃതി സംരക്ഷണ നടപടികൾ ഉണ്ടാകണം.
ഡോ.റോയി ജോസഫ് (കാലാവസ്ഥാ വിദഗ്ദ്ധൻ )