ഒഴിവാക്കിയത് 6,35​000 അക്കൗണ്ടുകൾ,​ കൗമാരക്കാരുടെ സുരക്ഷയ്ക്കായി മെറ്റയുടെ പുതിയ ഫീച്ചർ

Friday 25 July 2025 8:13 PM IST

കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാനായ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്രയുടെ പ്ലാറ്റ്ഫോമുകളിലാണ് സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാവുക. കൗമാരക്കാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ ഈ നീക്കം.

13 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് താഴെ ലൈംഗികചുവയുള്ള കമന്റുകളും

മെസ്സേജുകളും അയച്ച ആയിരകണക്കിന് അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തു. 1,35,000 അക്കൗണ്ടുകൾ മോശം

കമന്റുകൾ ഇട്ടതിനും 5,00,000 അക്കൗണ്ടുകൾ ഇത്തരത്തിലുള്ള മെസ്സേജ് അയച്ചതിനും നീക്കം ചെയ്തതായി മെറ്റ

അറിയിച്ചു. കൗമാരക്കാർക്ക് മെസ്സേജ് അയക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ അറിയാനുള്ള സൗകര്യവും,

അവ ഒറ്റ ടാപ്പിൽ ബ്ലോക്ക് ചെയ്യാനും, റിപ്പോർട്ട് ചെയ്യാനും കഴിയുന്ന സൗകര്യവും മെറ്റയുടെ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

അതുപോലെ കുട്ടികൾ തങ്ങളുടെ പ്രായം തെറ്റായി രേഖപ്പെടുത്തി നിയന്ത്രണങ്ങൾ മറികടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മെറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. മുതിർന്നവരുടെ അക്കൗണ്ടുകളെ അപേക്ഷിച്ച് കൗമാരക്കാരുടെ അക്കൗണ്ടുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ 'ടീൻ അക്കൗണ്ട്' ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഫീച്ചറുകളും ഉൾപ്പെടുന്നതാണ് 'ടീൻ അക്കൗണ്ട് ഫീച്ചർ'. ഇത് കൗമാരക്കാരുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന വിമർശനം ഉയരുന്നതിനിടയിലാണ് ഈ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ മെറ്റ ശ്രമിക്കുന്നത്.