ജമ്മു കാശ്മീരിൽ കുഴിബോംബ് സ്ഫോടനം : ജവാന് വീരമൃത്യു

Friday 25 July 2025 8:25 PM IST

ശ്രീനഗർ:ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ ഇന്ത്യാ പാക് നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. രണ്ടു പേർക്ക് പരിക്കേറ്റു,​ ജെ. എ. ടി റെജിമെന്റിലെ അഗ്നിവീർ ലളിത് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി,പരിക്കേറ്റവരിൽ ഒരാൾ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധിക്യതർ അറിയിച്ചു.സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സൈന്യം എക്‌സിൽ കുറിച്ചു.

ജൂലായ് 20 ന്,ലേ ആസ്ഥാനമായുള്ള ഫയർ ആൻഡ് ഫ്യൂറി കോർപ്സ് ഓഫ് ആർമിയിലെ ഹരിഓം നഗർ എന്ന മറ്റൊരു അഗ്നിവീർ ലഡാക്കിൽ വച്ചുണ്ടായ സ്ഫോടനത്തിൽ വീരമൃത്യു വരിച്ചിരുന്നു.