മുഹമ്മദ് റഫി അനുസ്മരണം 30ന്

Friday 25 July 2025 9:20 PM IST

കണ്ണൂർ: കണ്ണൂർ ജവാഹർ ലാൽ നെഹ്രു പബ്ലിക്ക് ലൈബ്രറി ആൻഡ് റിസർച്ച്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത ഗായകൻ മുഹമ്മദ് റഫി അനുസ്മരണം സംഘടിപ്പിക്കുന്നു. ജൂലായ് 30ന് വൈകുന്നേരം മൂന്നരക്ക് കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽ ദേവ് റഫി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സംഗീത സായാഹ്ന ത്തിൽ ഡോ.ഹരികുമാർ ജി ഹാർമോണിക്കയിൽ മുഹമ്മദ് റഫി ഗാനങ്ങളുടെ പുന:രാവിഷ്‌ക്കരണം നടത്തും.കണ്ണൂർ ആകാശവാണി നിലയവുമായി സഹകരിച്ചാണ് ജവാഹർ ലാൽ നെഹ്രു പബ്ലിക്ക് ലൈബ്രറി ആൻഡ് റിസർച്ച്‌ സെന്റർ റഫി അനുസ്മരണം സംഘടിപ്പിക്കുന്നത്.