മുങ്ങിമരണം ഒഴിവാക്കാൻ ഡമോൺട്രേഷൻ ക്ലാസ്

Friday 25 July 2025 9:24 PM IST

കരിവെള്ളൂർ: ലോക മുങ്ങിമരണ നിവാരണ ദിനത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ, പയ്യന്നൂർ റോവർ ക്രൂ എന്നിവയുടെ നേതൃത്വത്തിൽ കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് കുട്ടികൾക്കായി ഡമോൺട്രേഷൻ ക്ലാസ് നടത്തി.സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷണർ സി.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ എം. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.

കരിവെള്ളൂർ ശിവക്ഷേത്രകുളത്തിൽ വെച്ച് നടന്ന ക്ലാസുകൾക്ക് റോവർ ജില്ലാ കമ്മീഷണർ കെ.വി.ജയറാം നേതൃത്വം നൽകി. നീന്തൽ പരിശീലകൻ സി ചന്ദ്രൻ , സി പ്രമോദ് , ടി.വി.വിനോദ് , പി.വി.മോഹനൻ,​ കെ.വി. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പരിചയപ്പെടുത്തി.സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി കെ.സന്തോഷ് സംസാരിച്ചു. സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.സി. ജയസൂര്യൻ സ്വാഗതവും സ്‌കൗട്ട് മാസ്റ്റർ കെ.പി. രമേശൻ നന്ദിയും പറഞ്ഞു.