ബാക്ക് ടു ഫാമിലി മൊഡ്യൂൾ ശിൽപശാല

Friday 25 July 2025 9:26 PM IST

കാസർകോട്: ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ബാക്ക് ടു ഫാമിലി മൊഡ്യൂൾ ശിൽപശാല കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.രതീഷ് കുമാർ മൊഡ്യൂൾ ഘടന പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ഡോ.ഉഷ മേനോൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സൗദ, കിഷോർ കുമാർ സംസാരിച്ചു.സുരക്ഷിത ബാല്യം, മികവാർന്ന രക്ഷാ കർതൃത്വത്തിലൂന്നി സ്ത്രീ ശാക്തീകരണം ഫലപ്രദമായി സാധ്യമാക്കുന്ന നൂതന ആശയമാണ് സംസ്ഥാനത്ത് ആദ്യമായി കാസർകോട് ജില്ലയിൽ നടപ്പാക്കാനൊരുങ്ങുന്നത്.