നന്മ ജില്ലാ സമ്മേളനം നാളെ പയ്യന്നൂരിൽ
Friday 25 July 2025 9:29 PM IST
പയ്യന്നൂർ: മലയാളം കലാകാരൻമാരുടെ ദേശീയസംഘടന നന്മയുടെ കണ്ണൂർ ജില്ല സമ്മേളനം നാളെ കൈരളി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് നടക്കുന്ന സാംസ്കാരിക സദസ്സ് എതിർദിശ പത്രാധിപർ പി.കെ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യ നിരൂപകൻ ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നന്മ സർഗ്ഗ വനിത സംസ്ഥാന സെക്രട്ടറി ജനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യും. നന്മ ജില്ല പ്രസിഡന്റ് ടി.ജയരാജൻ അദ്ധ്യക്ഷത വഹിക്കും.വൈകീട്ട് കലാ സന്ധ്യ അരങ്ങേറും.വാർത്താ സമ്മേളനത്തിൽ എം.ടി.അന്നൂർ, വി.ടി.കെ.കണ്ടോത്ത് , ഉമാദേവി , ഗണേശൻ മാങ്ങാട്, കെ.വി.മോഹനൻ, കെ.യു.പവിത്രൻ, ഫിലിപ്പ് രാജൻ , വി.വി.ശ്രീനിവാസൻ സംബന്ധിച്ചു.