ഡാർക്ക്‌നെറ്റ് ലഹരിക്കേസ്, എഡിസണിനായി എൻ.സി.ബി കസ്റ്റഡി അപേക്ഷ നൽകി
Saturday 26 July 2025 2:08 AM IST
കൊച്ചി: കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് ലഹരിക്കേസിൽ പ്രതി എഡിസണെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻ.സി.ബി കസ്റ്റഡി അപേക്ഷ നൽകി . ഇന്നലെ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ ആഗസ്റ്റ് നാല് മുതൽ നാലുദിവസത്തേക്ക് എഡിസണെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. നിലവിൽ വിയ്യൂർ അതിസുരക്ഷാ ജയിലിലാണ് എഡിസൺ. നാലുമാസം നീണ്ട 'മെലോൺ" ദൗത്യത്തിനൊടുവിലാണ് എൻ.സി.ബി കൊച്ചി യൂണിറ്റ് കെറ്റാമെലോൺ ശൃംഖല തകർത്തതും എഡിസനെ പിടികൂടിയതും. വീട്ടിലെ പരിശോധനയിൽ 1127 എൽ.എസ്.ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തിരുന്നു.