ആദരവ്
Saturday 26 July 2025 1:11 AM IST
തിരുവനന്തപുരം: വാസു എന്ന ഷോർട്ട് ഫിലിമിലൂടെ വാസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഓസ്കാർ നോമിനേഷന് അർഹനായ നാടകരചയിതാവും,നടനും സംവിധായകനുമായ പരമേശ്വരൻ കുര്യാത്തിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റി ആദരിച്ചു.താലൂക്ക് പ്രസിഡന്റ് സുനിൽ എം.നായർ പൊന്നാടയണിയിച്ചു. ജില്ലാ ദേവസ്വം സെക്രട്ടറി പ്രസാദ് വഴിയില,താലൂക്ക് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ,സെക്രട്ടറി സുധീഷ് കൃഷ്ണ,അംഗം രാജേഷ്,മാതൃസമിതി അദ്ധ്യക്ഷ അമ്പിളി വിനോദ്, മാതൃസമിതി അംഗം ദീപ എന്നിവർ പങ്കെടുത്തു.