കേരള ബ്രാഹ്മണസഭ ജില്ലാ സമ്മേളനം

Saturday 26 July 2025 1:16 AM IST

തിരുവനന്തപുരം: കേരള ബ്രാഹ്മണസഭ ജില്ലാ സമ്മേളനം 27ന് കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.രാവിലെ 9ന് ജില്ലാ പ്രസിഡന്റ് ടി.എസ്.മണി പതാക ഉയർത്തും. കൗൺസിലർ എസ്.ജാനകി അമ്മാൾ,സംസ്ഥാന പ്രസി‌ഡന്റ് എച്ച്.ഗണേഷ്,വൈസ് പ്രസിഡന്റ് എസ്.മണി, ജനറൽ സെക്രട്ടറി എം.ശങ്കരനാരായണൻ,ട്രഷറർ എം.പരശുരാമൻ,വനിതാവിഭാഗം സംസ്ഥാന ഉപാദ്ധ്യക്ഷ ഗോമതി കോതണ്ഡരാമയ്യർ, യോഗേഷ്.ജി.മോഹൻ തുടങ്ങിയവർ പങ്കെടുക്കും.ജില്ലാ പ്രസിഡന്റ് ടി.എസ്.മണി, സെക്രട്ടറി ആർ.സുരേഷ്, ട്രഷറർ എസ്.ശങ്കരനാരായണ അയ്യർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.