കാർഗിൽ വിജയദിനാഘോഷം
Saturday 26 July 2025 1:17 AM IST
തിരുവനന്തപുരം:ഭാരതീയ രാജ്യ പെൻഷണേഴ്സ് മഹാസംഘ് (ബി.ആർ.പി.എം.എസ്) ജില്ലാ കമ്മിറ്റി കാർഗിൽ വിജയദിനാഘോഷവും കുടുംബ സംഗമവും വാമനപുരം മണ്ഡലം രൂപീകരണവും ഇന്ന് രാവിലെ 10ന് പിരപ്പൻകോട് വലിയവീട്ടിൽ മിനി ഹാളിൽ നടക്കും.ബി.ജെ.പി ബൗദ്ധികസെൽ കൺവീനർ യുവരാജ് ഗോകുൽ ഉദ്ഘാടനം നിർവഹിക്കും. ബി.ആർ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യാ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത സി.നാരായണപിള്ള, കി.കൃഷ്ണൻനായർ എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.