ആയിരം ഗായകർ പാടും; തലസ്ഥാനം ദേശത്തിനായി

Saturday 26 July 2025 1:19 AM IST

തിരുവനന്തപുരം: 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള ഗാന്ധി സ്മാരകനിധിയുടെയും പാട്ടിന്റെ കൂട്ടുകാരുടെയും നേതൃത്വത്തിൽ ആയിരം ഗായകരെ അണിനിരത്തി നടത്തുന്ന തലസ്ഥാനം ദേശത്തിനായി പാടുന്നു എന്ന പരിപാടി ആഗസ്റ്റ് 15ന് വൈകിട്ട് 6ന് കനകക്കുന്നിൽ നടക്കും.ദേശീയഗാനവും ദേശഭക്തിഗാനവും ആലപിക്കും.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകരും കലാസാംസ്കാരിക രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ഡോ.ബി.വേണുഗോപാലൻനായർ,ജനറൽ കൺവീനർ വി.കെ.മോഹൻ,പ്രോഗ്രാം കോ-ഓർഡിനേറ്റർ അബ്ദുൾ റഹിം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.