യോഗ ക്ലബ് ഉദ്ഘാടനം S/C
Saturday 26 July 2025 1:10 AM IST
തിരുവനന്തപുരം: കടകംപള്ളി എഫ്.എച്ച്.സി,ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കടകംപള്ളി ഗവ.ഹോമിയോ ഡിസ്‌പെൻസറി,എഫ്.എച്ച്.സി കരിക്കകം സബ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച യോഗ ക്ലബിന്റെ ഉദ്ഘാടനം കരിക്കകം മതിൽമുക്ക് അങ്കണവാടി ഹാളിൽ വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ നിർവഹിച്ചു. കടകംപള്ളി ഹോമിയോ ഡിസ്‌പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സീമാ മുരളി അദ്ധ്യക്ഷയായിരുന്നു. കടകംപള്ളി എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഗീത.ആർ മുഖ്യപ്രഭാഷണം നടത്തി. കടകപള്ളി എഫ്.എച്ച്.സി ജെ.എച്ച്.ഐ അഭിലാഷ്.ഒ.ആർ, ജെ.പി.എച്ച്.എൻ ലേഖ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.