സംസ്‌കൃതി - കെ.പി.എ.സി ലളിത പുരസ്‌കാരം സേതുലക്ഷ്‌മിക്ക്

Saturday 26 July 2025 1:34 AM IST

പോത്തൻകോട്: കോലിയക്കോട് കാഞ്ഞാംപാറ സംസ്കൃതി സാംസ്കാരിക വേദിയുടെ ഈ വർഷത്തെ സംസ്കൃതി -കെ.പി.എ.സി ലളിത സ്മാരക പ്രതിഭാ പുരസ്‌കാരം കലാരംഗത്തെ സമഗ്ര സംഭാവനകളെ മുൻനിറുത്തി നടി സേതുലക്ഷ്മി അമ്മയ്ക്ക് നൽകും. 10,​001 രൂപയും മംഗളപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം.

അശോക് ശശി,വിഭു പിരപ്പൻകോട്,എസ്.ആർ.ലാൽ,സൂരജ് പ്രകാശ് എന്നിവരടങ്ങിയ പ്രത്യേക ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സംസ്‌കൃതി ആഗസ്റ്റ് 13 മുതൽ 17 വരെ നടത്തുന്ന കെ.പി.എ.സി ലളിത സ്‌മാരക പ്രൊഫഷണൽ നാടകരാവിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി ജി.ആർ.അനിൽ പുരസ്കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.