ചങ്ങാതിക്ക് ഒരു മരം പദ്ധതി

Saturday 26 July 2025 1:38 AM IST

കടയ്ക്കാവൂർ: കുട്ടികളുടെ വീടുകളിൽ ഫലവൃക്ഷത്തെെകൾ വച്ചുപിടിപ്പിക്കുന്ന ചങ്ങാതിക്ക് ഒരു മരം പദ്ധതിക്ക് പെരുംകുളം എ.എം.എൽ.പി.എസിൽ തുടക്കമായി.കുട്ടികൾ കൊണ്ടുവന്ന ഫലവൃക്ഷത്തെെകൾ പരസ്പരം കെെമാറി.സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ പ്രവീൺ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ അൻസർ ഉദ്ഘാടനം ചെയ്തു.കടയ്ക്കാവൂർ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റുമാരായ പ്രീത,ആതിര എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.അദ്ധ്യാപകരായ രജനി,ഷിജി,കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.