പ്രായം കുറയ്ക്കണോ..? ചർമ്മ സംരക്ഷണത്തിന് ചില നുറുങ്ങുകൾ ഇതാ

Friday 25 July 2025 10:44 PM IST

പ്രായമാകുക എന്നത് സ്വാഭാവിക പ്രക്രിയയാണ് .അതിനെ തടയുക എന്നത് അസാദ്ധ്യവും . എന്നിരുന്നാലും ഏർളി ഏജിംഗ് അഥവാ അകാല വാർദ്ധക്യം എന്ന പ്രശ്നത്തെ ചില പൊടിക്കൈകൾ ഉപയോഗിച്ച് തടയാൻ കഴിയും . ശരിയായ ചർമ സംരക്ഷണ മാർഗത്തിലൂടെ സ്ത്രീകളുടെ പ്രായം എങ്ങിനെ കുറയ്ക്കാമെന്നു നോക്കാം

ഏർളി ഏജിംഗ് തടയുന്നതിനുളള അഞ്ച് മാർഗങ്ങൾ

1 റെഗുലർ ക്ലെൻസിങ്ങ്

നിങ്ങളുടെ റെഗുലർ സ്കിൻ കെയർ റുട്ടീനിൽ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് ശീലമാക്കുക .ദിവസവുമുളള ഓട്ടപ്പാച്ചിലിനിടയിൽ മുഖത്ത് അടിഞ്ഞുകൂടുന്ന പൊടിപടലങ്ങളും ബാക്ടീരിയ അടക്കമുളള മറ്റു മലിനകാരികളെയും ഒഴിവാക്കേണ്ടത് പ്രധാനമാണ് . ഇതിനായി ചർമത്തിന് ഹാനികരമല്ലാത്ത ക്ലെൻസറുകൾ ഉപയോഗിക്കാം .ക്ലെൻസറുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് അവയിൽ അടങ്ങിയിട്ടുള്ള വസ്തുക്കൾ നിങ്ങളുടെ ചർമത്തിന് അനുയോജ്യമാണോ എന്ന ഉറപ്പ് വരുത്തുക.

2 മൃദുവായ എക്സ്ഫോളിയേഷൻ ശീലമാക്കുക

എക്സ്ഫോളിയേഷൻ എന്നത് ചർമത്തിലെ ഡെഡ് സെല്ലിനെ ഒഴിവാക്കാൻ ഉളള പ്രക്രിയയാണ്. ചർമത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമത്തിന് യുവത്വം നൽകാൻ എക്സ്ഫോളിയേഷൻ വഴി സാദ്ധ്യമാണ് .ഇതിനായി ഗുണമേൻമയുളള എക്സ്ഫോളിയേറ്റർ തിരഞ്ഞെടുക്കുക.

3 മോയിസ്ച്ചറൈസർ ഉപയോഗിക്കുന്നത് ശീലമാക്കുക

ഹൈലുറോണിക് ആസിഡ്, ഗ്ലിസറിൻ, സെറാമൈഡ് പോലുള്ള ഘടകങ്ങൾ അടങ്ങിയ മോയിസ്ചറൈസർ മുഖം കഴുകിയതിനുശേഷം പുരട്ടുന്നത് ശീലമാക്കുക. ശരീരം ഡീഹൈഡ്രേറ്റഡ് ആകുമ്പോൾ ചർമത്തിന് പ്രായം തോന്നിപ്പിക്കും . ഇത് തടയുന്നതിനായി ആവശ്യമായ വെളളം കുടിക്കുക.

4 സൺസ്‌ക്രീൻ ശീലമാക്കുക

അൾട്രാ വയലറ്റ് കിരണങ്ങൾ നേരിട്ട് മുഖത്തേൽക്കുന്നത് ഏർളി ഏജിംഗിനു കാരണമാകുന്നു. അൾട്രാ വയലറ്റ് കിരണങ്ങൾ ശരീരത്തിലെ കൊളാജനെ തകർക്കുകയും അതുവഴി ചർമ്മത്തിൽ ചുളിവുകളും പിഗ്മെന്റേഷനും ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ, സൂര്യപ്രകാശത്തെ തടയാൻ സൺസ്ക്രീൻ, ലോഷൻ, ജെല്ലുകൾ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.

5 കണ്ണുകൾക്ക് പ്രത്യേക ശ്രദ്ധ നൽകുക

ശരീരത്തിലെ ഏറ്റവും ലോലമായ ചർമ്മം കണ്ണുകൾക്ക് ചുറ്റുമുള്ളതാണ്. മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് എണ്ണ ഗ്രന്ഥികളും കൊളാജനും ഈ ഭാഗത്ത് കുറവാണ്. കണ്ണിന് താഴെയുള്ള ചർമ്മം ലോലമായതിനാൽ അകാല വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവിടെ വേഗത്തിൽ പ്രകടമാകും.മികച്ച സിറം, ക്രീം എന്നിവ ഉപയോഗിച്ച് കണ്ണിനു ചുറ്റും ഈർപ്പം നിലനിർത്തുക.

മുകളിൽ നൽകിയ ടിപ്സിനു പുറമെ സമീകൃതാഹാരം കഴിക്കുന്നതിലൂടെയും നിങ്ങളുടെ ചർമ്മരോഗ വിദഗ്ദ്ധനെ സമീപിച്ചതിനുശേഷം വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നതിലൂടെയും വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയും.