മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടി
Saturday 26 July 2025 12:00 AM IST
ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്കുകൂടി നീട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം രാജ്യസഭ അംഗീകരിച്ചു. ഭരണഘടനയുടെ 356 (3) വകുപ്പ് പ്രകാരം, പാർലമെന്റിന്റെ അംഗീകാരത്തോടെ രാഷ്ട്രപതി ഭരണം ആറുമാസം വീതം നീട്ടാം. പരമാവധി മൂന്ന് വർഷം വരെ. മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 13നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.