കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Saturday 26 July 2025 7:25 AM IST
ചേർത്തല:വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.638 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്‌സൈസ് ചേർത്തല സർക്കിൾ ഇൻസ്‌പെക്ടർ സി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മഹ്ഫൂജ് (20) ആണ് പിടിയിലായത്.ഇയാളിൽ നിന്നും കഞ്ചാവ് വിറ്റു കിട്ടിയ 11,000 രൂപയും കണ്ടെടുത്തു. അരൂക്കുറ്റി വടുതല ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിന് അടുത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ ജി.ഫെമിൻ അസി.ഇൻസ്‌പെക്ടർമാരായ എസ്.മധു,ജ്യോതിഷ്, സുമേഖ്,സർക്കിൾ ഓഫീസിലെ ഇൻസ്‌പെക്ടർ എൻ. ബാബു,അസി. ഇൻസ്‌പെക്ടർമാരായ ജി. ജയകുമാർ, പ്രസന്നൻ, സജിമോൻ,കെ. പി.വിജയകുമാർ,പ്രിവന്റ് ഓഫീസർ മുസ്തഫ,സിവിൽ ഓഫീസർ ജീനു,വികാസ്, മഹേഷ്,തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.