ബസുകൾ സർവീസ് നിറുത്തിവയ്ക്കും

Saturday 26 July 2025 12:50 AM IST

തൃശൂർ: റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി മാറിയതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് അഞ്ചു മുതൽ ശക്തൻസ്റ്റാൻഡിൽ നിന്ന് പുഴയ്ക്കൽ വഴി പോകുന്ന സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസ് നിറുത്തിവയ്ക്കാൻ ബസുടമസ്ഥ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. പൂങ്കുന്നം മുതൽ മുതുവറ വരെയുള്ള റോഡ് കുഴികൾ നിറഞ്ഞ് ബസുകൾക്ക് പോലും സഞ്ചാര യോഗ്യമല്ലാതായി മാറിയിരിക്കയാണ്. പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ബസ് സർവീസ് അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുമെന്ന് കമ്മിറ്റി ചെയർമാൻ എം.എസ്. പ്രേംകുമാർ, അസോസിയേഷൻ സെക്രട്ടറി മുജീബ് റഹ്മാൻ, ഓർഗനൈസേഷൻപ്രസിഡന്റ് ബിബിൻ ആലപ്പാട്ട്, ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ അറിയിച്ചു.