ജയന്തി ആഘോഷവും ആനയൂട്ടും
Saturday 26 July 2025 12:51 AM IST
ചാവക്കാട്: ശ്രീനാരായണ ഗുരുദേവ പാദസ്പർശത്താൽ പവിത്രമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗുരുദേവന്റെ പ്രഥമ സന്യാസി ശിഷ്യനായ സദ്ഗുരു ശ്രീശിവലിംഗദാസ സ്വാമികളുടെ 158ാമത് ജയന്തി ദിനാഘോഷവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി, മേൽശാന്തി എം.കെ.ശിവാനന്ദൻ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സദസിൽ ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ പ്രഭാഷണം നടത്തി. ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ, സെക്രട്ടറി കെ.ആർ.രമേഷ്, ട്രഷറർ എ.എ.ജയകുമാർ, വൈസ് പ്രസിഡന്റുമാരായ എൻ.ജി.പ്രവീൺകുമാർ, വാക്കയിൽ മുരളീധരൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ, കെ.എസ്.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.