ധാരണാപത്രം കൈമാറി
Saturday 26 July 2025 12:52 AM IST
തൃശൂർ: നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, അമല മെഡിക്കൽ കോളേജുമായി അക്കാഡമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. സി.സ്.ഐ.ആർ നിസ്റ്റിന്റെ സുവർണ ജൂബിലി കോൺക്ലേവ് ഉദ്ഘാടനത്തിനിടെ സി.സ്.ഐ.ആർ നിസ്റ്റ് ഡയറക്ടർ ഡോ. സി.അനന്തരാമകൃഷ്ണൻ അമല മെഡിക്കൽ കോളേജ്ജ് അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മലിനു ധാരണാപത്രം കൈമാറി. ഹൈദരാബാദ് സി.എസ്.ഐ.ആർ.സി.സി.എം.ബി ഡയറക്ടർ ഡോ. വിനയ് കെ.നന്ദികൂറി, യുജിൻ രാജ് അരുൾമുത്തു, നിസ്റ്റ് ബയോസയൻസ് വിഭാഗം മേധാവി ഡോ. കൗസ്തബ് കുമാർ മൈറ്റി, ഡോ. പി.നിഷി, ഡോ. മുത്തു ആരുമുഗം, ഡോ. അജിത്ത്, ഡോ. ജോബി തോമസ്, സീനിയർ ശാസ്ത്രഞ്ജൻമാരായ ഡോ. കായേൻ വടക്കൻ, ഡോ. വിഷ്ണുപ്രിയ എന്നിവർ സന്നിഹിതരായി.