പൊലീസ് അസോ. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ വിജയം

Saturday 26 July 2025 12:53 AM IST

തൃശൂർ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപക്ഷ വിഭാഗത്തിന് അംഗീകാരം. തൃശൂർ സിറ്റിയിലും അക്കാഡമിയിലുമായി മത്സരം നടന്ന 23ൽ 13 സീറ്റും പ്രതിപക്ഷവിഭാഗം നേടി. തൃശൂർ റൂറലിൽ മത്സരം നടന്ന 6 സീറ്റുകളിൽ മൂന്നിലും പ്രതിപക്ഷത്തിനായിരുന്നു വിജയം. അക്കാഡമിയിൽ മത്സരം നടന്ന 8 സീറ്റിൽ ഏഴും യു.ഡി.എഫ് വിഭാഗത്തിനാണ്. നിലവിലെ ജില്ലാ വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിച്ച 6 ജില്ലാ പൊലീസ് സഹകരണ സംഘം ഭരണസമിതി അംഗങ്ങളിൽ 5 പേരും വിജയിച്ചു. കേരള പൊലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി ഗിരീഷ് ക്രൈം ബ്രാഞ്ച് തൃശൂർ യൂണിറ്റിൽ പരാജയപ്പെട്ടു.