നന്തിലത്ത് ജിമാർട്ടിന്റെ ഷോറൂം കോട്ടൂളിയിൽ

Saturday 26 July 2025 12:54 AM IST

തൃശൂർ: സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജിമാർട്ടിന്റെ കോഴിക്കോട് ജില്ലയിലെ 6-ാമത് ഹൈടെക് ഷോറൂം 27ന് രാവിലെ 10ന് കോട്ടൂളിയിൽ പ്രവർത്തനമാരംഭിക്കും. കോഴിക്കോട് ജില്ലയിലെ മാവൂർ റോഡ്, നടക്കാവ്, കൊയിലാണ്ടി, വടകര, മുക്കം എന്നിവിടങ്ങളിലുള്ള 5 ഷോറൂമുകൾക്ക് പുറമെയാണ് കോട്ടൂളിയിൽ പുതിയ ഷോറൂമുമായി നന്തിലത്ത് ജിമാർട്ട് എത്തുന്നത്. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്ക്കൗണ്ടാണ് നൽകുന്നത്. ജനുവരി 31 വരെ പർച്ചേയ്‌സ് ചെയ്യുമ്പോൾ ജിമാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ്, 5 ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽ.ഇ.ഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.