'പാർക്കിംഗ് കൊള്ള അവസാനിപ്പിക്കണം'

Saturday 26 July 2025 12:56 AM IST

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗിന്റെ പേരിൽ പകൽക്കൊള്ള നടത്തുന്നതിൽ ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഈ മാസം 19ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് വെയ്ക്കുകയും 21 ന് എടുക്കുകയും ചെയ്ത യാത്രക്കാരനിൽ നിന്നും 845 രൂപയാണ് പാർക്കിംഗ് ഫീയായി ചോദിച്ചത്. വാഹന പാർക്കിംഗിന് കൂടുതലായി ഒരു സൗകര്യവും വർധിപ്പിക്കാതെയാണ് അന്യായ ഫീസ് ഈടാക്കുന്നത്. അമിത നിരക്കുകൾ ഉടനെ പിൻവലിക്കണമെന്ന് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. അസോ. ചെയർമാൻ ജെയിംസ് മുട്ടിക്കൽ അദ്ധ്യക്ഷനായി. സജി ആറ്റത്ര, പി.ആർ.ഹരിദാസ്, വിൽസൺ ജോൺ, വിനോദ് മേമഠത്തിൽ, സെയ്തു മുഹമ്മദ്, ഗോപകുമാർ, മുരളി, കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.