മണലൂറ്റ് മോണിറ്ററിംഗ് സംവിധാനം വേണം

Saturday 26 July 2025 12:03 AM IST

ആലപ്പുഴ: വേമ്പനാട് കായലിൽ മണലൂറ്റ് മോണിറ്ററിങ്ങ് സംവിധാനം വേണമെന്ന് കാർഷികവികസന സമിതിയിൽ ബി.കെ.എം.യു സംസ്ഥാന സെക്രട്ടറിയും കാർഷികവികസന സമിതിയംഗവുമായ ആർ.അനിൽകുമാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കാർഷിക ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിനു ഐസക്ക് രാജു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ അമ്പിളി, കാർഷിക വികസന സമിതിയംഗങ്ങളായ ആർ.സുഖലാൽ, ശ്രീകുമാർ ഉണ്ണിത്താൻ, പി.സുരേന്ദ്രൻ, മ്യാത്യു ചെറുപറമ്പൻ, ബി.ലാലി, ബി.രാജശേഖരൻ, ജയമോഹനൻ, വിവിധ മേഖലയിലെ കൃഷി ഉദ്യാഗസ്ഥർ അടക്കമുള്ളവർ പങ്കെടുത്തു.