സാധുജനപരിപാലന സംഘം അനുശോചിച്ചു
Saturday 26 July 2025 12:05 AM IST
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വേർപാടിൽ സാധുജനപരിപാലന സംഘം ജില്ലാ കമ്മിറ്റി അനുശോചിച്ചു. പിന്നാക്ക വിഭാഗത്തിന്റെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾക്കായി ജീവിതാവസാനംവരെ പോരാട്ടം നടത്തിയ നേതാവായിരുന്നു വി.എസെന്ന് ജില്ലാ സെക്രട്ടറി കെ.സുരേഷ്‌കുമാർ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.ഉണ്ണികൃഷ്‌ണൻ, കെ. ശ്രീധരൻ, പ്രവീൺ എന്നിവർ സംസാരിച്ചു.