ഉദ്യോഗാർത്ഥി സംഗമം ഇന്ന്

Saturday 26 July 2025 12:06 AM IST

ആലപ്പുഴ: കേരള ബാങ്കിലേക്ക് പബ്ലിക് സർവീസ് കമ്മീഷനിലൂടെ നിയമന പട്ടികയിൽ ഉൾപ്പെട്ട ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ സംഗമം ഇന്ന് രാവിലെ 10 ന് കേരള ബാങ്ക് റീജിയണൽ ഓഫീസ് ആഡിറ്റോറിയത്തിൽ നടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉദ്യോഗാർത്ഥി സംഗമം ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മമോഹൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ആർ.റെജി കുമാർ അധ്യക്ഷനാകും.