കുടുംബ സംഗമം സമാപനം

Saturday 26 July 2025 12:10 AM IST

അമ്പലപ്പുഴ: കെ .പി .സി .സി ആഹ്വാനപ്രകാരം വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലത്തിലെ സമാപന സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് എ. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. സി. പ്രദീപ്,ഹസൻ എം.പൈങ്ങാമഠം, പി. ഉണ്ണികൃഷ്ണൻ, ഗീതാ മോഹനദാസ്, മധു റ്റി കാട്ടിൽച്ചിറ, കെ.ജി. മോഹൻലാൽ, എസ്. ഗോപകുമാർ, പി.രങ്കനാഥൻ , അശോക് കുമാർ കുടകപ്പറമ്പ്, വി.എം. സജി, ആർ. ശെൽവരാജൻ,ശ്രീജ സന്തോഷ് എന്നിവർ സംസാരിച്ചു.