ചിത്ര പ്രദർശനം ​​​​​​​ഇന്ന് മുതൽ

Saturday 26 July 2025 12:13 AM IST

ആലപ്പുഴ: ഒൻപത് ചിത്രകാരന്മാർ ഒരുമിക്കുന്ന 'സൈലന്റ് ഇന്റർപ്രട്ടേഷൻസ്' ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും. നഗര ചത്വരത്തിലെ ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ വൈകിട്ട് 4:30 ന് ചിത്ര പ്രദർശനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാജാ രവിവർമ്മകോളേജ് ഒഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ പ്രൊഫ.മനോജ് വൈലൂർ വിശിഷ്ടാതിഥിയാകും. രാവിലെ 11 മുതൽ 7 വരെ നടക്കുന്ന പ്രദർശനം 30ന് അവസാനിക്കും.