റഷ്യൻ വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെത്തി
Saturday 26 July 2025 5:08 AM IST
മോസ്കോ: റഷ്യയിലെ അമൂർ മേഖലയിൽ തകർന്നുവീണ ആന്റനോവ് എ.എൻ-24 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഇവയുടെ പരിശോധനയിലൂടെ അപകട കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. 48 പേരാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ബ്ലാഗോവെഷ്ചെൻസ്കിൽ നിന്ന് പറന്ന അൻഗാര എയർലൈൻസിന്റെ വിമാനം റ്റിൻഡയിൽ ലാൻഡിംഗിന് ശ്രമിക്കവെ വനത്തിൽ തകർന്നുവീഴുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.