അഹമ്മദാബാദ് ദുരന്തം : സാങ്കേതിക തകരാർ കൊണ്ടല്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ
Saturday 26 July 2025 5:08 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം സാങ്കേതിക തകരാർ കൊണ്ടല്ലെന്ന് വ്യക്തമാക്കി യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. ഇന്ധന നിയന്ത്രണ സ്വിച്ചുകൾക്കും പ്രശ്‌നമില്ലായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. യു.എസിലെ ബോയിംഗ് കമ്പനിയുടെ വിമാനം അപകടത്തിൽപ്പെട്ടതിനാൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഘം ദുരന്ത മേഖലയിലെത്തി ഇന്ധന നിയന്ത്രണ യൂണിറ്റുകൾ അടക്കം പരിശോധിച്ചിരുന്നു. എന്നാൽ വിമാനം തകർന്നുവീണത് എൻജിനുകളിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറൊയുടെ (എ.എ.ഐ.ബി) പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' പൊസിഷനിൽ നിന്ന് 'കട്ട്ഓഫ്' പൊസിഷനിലേക്ക് മാറിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി.