"അമ്മയുടെ ബ്ലഡ് വിറ്റിട്ട് എനിക്ക് സെർലാക്ക് വാങ്ങിത്തന്ന സമയമുണ്ടായിരുന്നു, ചത്തുചത്തു ജീവിക്കേണ്ട കാര്യമില്ല"; വിവാഹമോചനത്തെക്കുറിച്ച് നടി

Saturday 26 July 2025 2:53 PM IST

കേരളത്തിലെ റോഡിന്റെ അവസ്ഥ കാരണം കാറിലിരുന്ന് മേക്കപ്പ് ചെയ്യാനാകില്ലെന്ന് നടി മേഘ്ന വിൻസന്റ് പറഞ്ഞത് ട്രോളുകൾക്കിടയാക്കിയിരുന്നു. അന്ന് ട്രോളുകൾ വന്നപ്പോൾ താൻ കരഞ്ഞിരുന്നെന്നും ഇന്ന് ട്രോളുകൾ ഷെയർ ചെയ്യാറുണ്ടെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.

'താൻ ഇടയ്‌ക്കിടെ കരയാറുണ്ടെന്നും മേഘ്ന പറഞ്ഞു. 'ഞാൻ അടിപൊളിയായി കരയാറുണ്ട്. അത് എല്ലാവരെയും കാണിച്ചുകൊണ്ട് നടക്കേണ്ട കാര്യമില്ലല്ലോ. കരയുന്നത് മറ്റൊരാൾ കാണുന്നത് എനിക്കിഷ്ടമല്ല. നമുക്ക് വേറെ ഓപ്ഷൻ ഇല്ലെങ്കിൽ നമ്മൾ തളർന്നിരിക്കില്ല, എഴുന്നേൽക്കും.'- മേഘ്ന വ്യക്തമാക്കി.

തന്നെ ഏറെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയതെന്നും നടി പറയുന്നു. അമ്മയുടെ ബ്ലഡ് വിറ്റിട്ട് എനിക്ക് സെർലാക്ക് വാങ്ങിത്തന്ന സമയമുണ്ടായിരുന്നു. അത് അമ്മയുടെ ഫ്രണ്ടാണ് പറഞ്ഞത്. അമ്മ അതൊരിക്കലും പറഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോൾ പ്ലാനില്ലെന്നും മേഘ്ന വ്യക്തമാക്കി. "ഫാമിലിയോടെ സെറ്റിലാകണമെന്നത് എല്ലാ മനുഷ്യന്റെയും ആഗ്രഹമല്ലേ. ഇപ്പോൾ ഒരു പ്ലാനുമില്ല. ചിലപ്പോൾ നാളെത്തന്നെയാകാം. ചിലപ്പോൾ അടുത്തമാസമാകാം. ചിലപ്പോൾ അതുണ്ടായില്ലെന്നും വരാം. നമ്മൾ ഒരു നിമിഷം പോലും ഹാപ്പിയാകാതെ ഒരു താലികെട്ടിയെന്നോ മാര്യേജിന്റെ സർട്ടിഫിക്കറ്റുണ്ടെന്നോ കരുതി ഒരു കാര്യവുമില്ല. ഓരോ നിമിഷവും ചത്തുചത്തു ജീവിക്കേണ്ട കാര്യമില്ല. നിന്റെ എന്റെയെന്നല്ലാതെ നമ്മുടേത് എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. നല്ലൊരു മനുഷ്യനായിരിക്കണം. പണമോ, ഇത്ര പവന്റെ താലിയോ ഒന്നുമല്ല. അതിലൊന്നും കാര്യമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ജീവിച്ചിട്ട് എനിക്ക് ആ ഫീൽ കിട്ടിയിട്ടില്ല. വിവാഹമോചനത്തിന്റെ കാര്യമെന്താണെന്ന് അറിയേണ്ട ആളുകൾക്ക് വ്യക്തമായി അറിയാം. പിന്നെ കോടതിയുടെ ചില നിയമങ്ങളുണ്ട്. അത് തുറന്നുപറയാൻ പറ്റുന്നതല്ല. തുറന്നുപറയുന്നവരുണ്ട്. പറയേണ്ട എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെ പറഞ്ഞിട്ട് എന്തെങ്കിലും ഉപകാരമുണ്ടോ. പല കഥകളിലെ ഒരു കഥയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല."- നടി വ്യക്തമാക്കി.