അപേക്ഷ ക്ഷണിച്ചു
Sunday 27 July 2025 12:05 AM IST
കുറുപ്പന്തറ: മാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനപരിധിയിലുള്ള സ്കൂളുകളിൽ എസ്.എസ്.എൽ.സി, പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയവരെ ആരിക്കും. ബാങ്കിലെ അംഗങ്ങളുടെ കുട്ടികളിൽ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ്, എവൺ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കും, ദേശീയ - സംസ്ഥാനതലത്തിൽ സ്പോർട്സിന് സമ്മാനം ലഭിച്ചിട്ടുള്ള കുട്ടികൾക്കും ക്യാഷ് അവാർഡും മൊമന്റോയും നൽകും. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ഫോൺ നമ്പർ ഉൾപ്പെടെ 31 നകം ബാങ്ക് ഹെഡ് ഓഫീസിൽ നൽകണമെന്ന് പ്രസിഡന്റ് ലൂക്കോസ് മാക്കീൽ അറിയിച്ചു. ഫോൺ: 04829244497.