സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം
Sunday 27 July 2025 12:05 AM IST
കോട്ടയം : മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് മന്ത്രി കെ. രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, സബ് കളക്ടർ ഡി. രഞ്ജിത്ത്, കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, നഗരസഭാാംഗം ജൂലിയസ് ചാക്കോ, കോട്ടയം താഹസിൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.