വി.എസിന്റെ പേര് നൽകണം
Sunday 27 July 2025 12:06 AM IST
ചങ്ങനാശേരി : പെരുന്നയിലെ രണ്ടാം നമ്പർ ബസ് സ്റ്റേഷന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേര് നൽകണമെന്ന് ഫ്രണ്ട്‌സ് ഒഫ് ഫാത്തിമാപുരം യോഗം ആവശ്യപ്പെട്ടു. ചങ്ങനാശേരിയിൽ രണ്ടാം നമ്പർ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് വി.എസാണ്. ചങ്ങനാശേരിയിൽ പങ്കെടുത്ത ഏക ഔദ്യോഗിക പരിപാടിയായിരുന്നു ഇത്. പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല. ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപെട്ടു. കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പി.എ മാത്തുകുട്ടി, സജി കാട്ടടി, ജോസുകുട്ടി പുതുപ്പറമ്പിൽ, രാജു പുളിക്കൽ, പി.ജെ ബിജു, വിനോദ് കാലായിൽ, വിനു ജോൺ എന്നിവർ പങ്കെടുത്തു.