ബോധവത്കരണ ക്ലാസ് നടത്തി

Sunday 27 July 2025 12:26 AM IST

കോട്ടയം : ആരോഗ്യകർക്കടക ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പഞ്ചായത്ത് ഹാളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ലക്ഷ്മി വർമ്മ ക്ലാസ് നയിച്ചു. സാന്ത്വനം ആരോഗ്യ പ്രവർത്തകർക്കുള്ള മെഡിക്കൽ കിറ്റ് വിതരണം, രോഗികളെയും, വയോജനങ്ങളെയും പരിചരിക്കുന്ന കെ ഫോർ കെയർ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. പി.ആർ അനുപമ ആശംസ പറഞ്ഞു. പ്രകാശ് ബി.നായർ സ്വാഗതവും, ഇ.എസ് ഉഷാദേവി നന്ദിയും പറഞ്ഞു.