പച്ചക്കറിക്കൃഷി ഉദ്ഘാടനം
Sunday 27 July 2025 12:52 AM IST
വൈക്കം: വൈക്കം കൃഷിഭവനും, വൈക്കം നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും, ഒരുമ റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഓണത്തോടനുബന്ദിച്ച് നഗരസഭ അഞ്ചാം വാർഡിൽ അൻപത് സെന്റ് സ്ഥലത്ത് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെയും, ജൈവ പച്ചക്കറി കൃഷിയുടേയും തൈനടീൽ നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രേണുക രതീഷ്, കൗൺസിലർമാരായ അശോകൻ വെളളവേലി, എസ്. ഹരിദാസൻ നായർ, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, മേയ്‌സൺ മുരളി, സൗമ്യ ജനാർദ്ദനൻ, കെ.കെ. രാജു, സെക്രട്ടറി പി.പി. നടരാജൻ, ജി. ഗിരീഷ് എന്നിവർ പങ്കെടുത്തു.