മഹേഷ് നാരായണൻ ചിത്രം ലഡാക്കിൽ
ഗാനചിത്രീകരണത്തിൽ ചാക്കോച്ചനും ദർശന രാജേന്ദ്രനും
മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പതിനാറു വർഷത്തിനുശേഷം ഒരുമിക്കുന്ന മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിന് കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനും ലഡാക്കിലേക്ക്. ആഗസ്റ്റ് 8 മുതൽ അഞ്ചു ദിവസത്തെ ചിത്രീകരണമാണ് ലഡാക്കിൽ. ഗാനചിത്രീകരണത്തിനുശേഷം വീണ്ടും ഷെഡ്യൂൾ പാക്കപ്പ് ആകും. തുടർ ഷെഡ്യൂൾ ആഗസ്റ്റ് അവസാനമോ സെപ്തംബർ ആദ്യമോ തുടങ്ങും. പാട്രിയറ്റ് എന്നു പേരിടാനാണ് ഒരുങ്ങുന്നത്.
ശ്രീലങ്ക, അസർബൈജാൻ, യു.എ.ഇ, കൊച്ചി, ഡൽഹി, നാഗർകോവിൽ, എടപ്പാൾ എന്നിവിടങ്ങളിലായിരുന്നുകഴിഞ്ഞഷെ ഡ്യൂൾ.
ഫഹദ് ഫാസിൽ, നയൻതാര, രേവതി, ഗ്രേസ് ആന്റണി, ഇന്ദ്രൻസ്, സെറിൻ ഷിഹാബ് തുടങ്ങി നീണ്ട താരനിരയുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ആന്റോ ജോസഫ്, ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.
മമ്മൂട്ടിയും മോഹൻലാലും ഇതാദ്യമായാണ് മഹേഷ് നാരായണൻ ചിത്രത്തിന്റെ ഭാഗമാകുന്നത്.